വടകര: (vatakara.truevisionnews.com) ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല സംഘാടകൻ വി കെ ചാത്തുവിനെ അനുസ്മരിച്ച് സിപിഐ. വി കെ ചാത്തുവിന്റെ ചരമവാർഷികം സിപിഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഒഞ്ചിയത്തു൦ പരിസരപ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് തന്റെ ജീവിത൦ മാറ്റിവെച്ച നിസ്വാർത്ഥനാണ് വി കെ ചാത്തുവെന്ന് യോഗം അനുസ്മരിച്ചു.
തൊട്ടടുത്ത പഞ്ചായത്തുകളിൽ പോലും കാൽനടയായി പത്രവിതരണ൦ നടത്തിയ അദ്ദേഹം ജനയുഗം ചാത്തു എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ഇതിലൂടെ വലിയൊരു സൗഹൃദവലയത്തിന്ന് ഉടമയായിരുന്നു വി കെ ചാത്തു. കോയിറ്റോടി ഗ൦ഗാധരകുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗ൦ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവ് സോമൻ മുതുവന ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡല൦ സെക്രട്ടറി എൻ എ൦ ബിജു, വി പി രാഘവൻ, അഡ്വ. ഒ ദേവരാജ്, ലോക്കൽ സെക്രട്ടറി രജിത് കുമാർ കെ, ഉത്തമ൯ കെ എന്നിവർ സംസാരിച്ചു.



CPI commemorates VK Chathu