Aug 9, 2025 05:16 PM

വടകര:(vatakara.truevisionnews.com)മോദി സർക്കാരുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിൽ ആസൂത്രിതമായ വോട്ട് മോഷണത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷൻ 2024ലെ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം ജനാധിപത്യ വിശ്വാസികളെ ഉൽക്കണ്ഠാ കുലരാക്കുന്നതാണെന്ന് ഐ എൻ എൽ.

വിജയ ഓഡിറ്റോറിയത്തിൽ നടന്ന ഐ എൻ എൽ വടകര മണ്ഡലം കൗൺസിൽ യോഗം ജില്ലാ വൈസ് പ്രസിഡണ്ടും മണ്ഡലം റിട്ടേണിംഗ് ഓഫീസറുമായ എയർലൈൻസ് അസീസ് യോഗം ഉദ്ഘാടനം ചെയ്തു. മുബാസ് കല്ലേരി അദ്ധ്യക്ഷത വഹിച്ചു. വിശ്വാസ്യത തകർന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്പക്ഷമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഐ എൻ എൽ വടകര മണ്ഡലം കൗൺസിൽ യോഗം പ്രസ്താവിച്ചു.

മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട് കെ കെ ഹം സ ഹാജി, വൈ പ്രസിഡണ്ടുമാർ എം പി അബ്‌ദുള്ള, വി യു അഹമ്മദ്, ജനറൽ സിക്രട്ടറി സി കെ കരീം, സിക്രട്ടറിമാരായി റസാക് മാളിയേക്കൽ,നൗഷാദ് അഴിത്തല, ട്രഷറർ വി. പി. ഇബ്രാഹിം എന്നിവർ ഉൾപ്പെടെ 23 അംഗ പ്രവർത്തക സമിതിയെയും കൗൺസിൽ യോഗം തെരഞ്ഞെടുത്തു. മുക്കോലക്കൽ ഹംസ ഹാജി, മിഖ്‌ദാദ് തയ്യിൽ,ടി കെ കരീം, എസ് വി ഹാരിസ്, വി വി ഹംസ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷമീർ മുന്ന സ്വാഗതവും മുസ്തഫ പള്ളിയത്ത് നന്ദിയും പറഞ്ഞു.




INL says Election Commission cannot function impartially if credibility is damaged

Next TV

Top Stories










News Roundup






//Truevisionall