വടകര: (vatakara.truevisionnews.com)കൈനാട്ടി -പക്രംതളം സ്റ്റേറ്റ് ഹൈവെയിലെ കൈനാട്ടി മേൽപ്പാലത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ചോറോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ "ക്വിറ്റ് വെയ്സ്റ്റ്" ശുചീകരണം നടത്തി. പാലത്തിൽ റോഡിന്റെ ഇരുവശവും കാട് പിടിച്ചിരുന്നു. മേൽപ്പാലത്തിൽ ഇരുവശങ്ങളിലായി നാല് കോണിപ്പടികൾ ഉണ്ട്. ആളുകൾക്ക് മേലോട്ട് കയറാനും ഇറങ്ങാനുമായിട്ട്. മുപ്പത് മീറ്ററോളം നീളത്തിലും ഒന്നര മീറ്റർ വീതിയിലുമായി ഫുട്പാത്ത് നിലവിലുണ്ട്. ഇവിടങ്ങളിൽ ആളുകൾ മാലിന്യം വലിച്ചെറിയുക പതിവാണ്.
ആൾ സഞ്ചാരം കുറവ് കാരണം വാഹനങ്ങളിൽ പോകുന്നവർ വലിച്ചെറിയുന്ന മാലിന്യങ്ങളാണധികവും. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഭരണസമിതിയിൽ മാലിന്യ പ്രശ്നം ചർച്ച ചെയ്തു ശുചീകരണം തീരുമാനിക്കുകയായിരുന്നു. പഞ്ചായത്തംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ബിന്ദു ടി. പ്രിയങ്ക സി.പി. എന്നിവർ സ്ഥലം പരിശോധിച്ചു. കണ്ടാലറക്കുന്ന പുഴുവരിക്കുന്ന സ്നഗ്ഗികൾ, കിടപ്പു രോഗികളും പ്രായമായവരുംഉപയോഗിക്കുന്ന അഴുകിയ പാംപേഴ്സ് എന്നിവയായിരുന്നു അധികവും. കച്ചവട സ്ഥാപനങ്ങളിലെ വെയ്സ്റ്റും, പ്ലാസ്റ്റിക് വേസ്റ്റുകളും നിറയെ ഉണ്ടായിരുന്നു.



എൺപതു ചാക്കുകളിയായി 2500 കിലോയോളം മാലിന്യങ്ങൾ ശേഖരിച്ചു. ഇവ ക്ലീൻ കേരള കമ്പനിക്ക് ഏൽപ്പിച്ചു. ആഗസ്ത് ഒമ്പതിന് രാവിലെ7 മണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്സൺ ശ്യാമള പൂവ്വേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് രേവതി.കെ, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിങ്കമ്മിറ്റി ചെയർപെഴ്സൺ സി.നാരായണൻ മാസ്റ്റർ, അംഗങ്ങളായ പുഷ്പ മഠത്തിൽ,അബൂബക്കർ വി.പി. പ്രസാദ് വിലങ്ങിൽ,പ്രിയങ്ക സി.പി, ലിസി.പി, ബിന്ദു. ടി.സജിതകുമാരി, ജിഷ. കെ, ഷിനിത ചെറുവത്ത്,സ ബിത, റീന പി.പി., റിനീഷ് കെ.കെ. പി.കെ.എച്ച്.ഐഷീബ, കെ.ടി.കെ., വി.ഇ.ഒ വിനിത, പഞ്ചായത്ത് എച്ച്.ഐ. ലിൻ ഷി , സി ഡി എസ് ചെയർപെഴ്സൺ കെ. അനിത, തൊഴിലുറപ്പ് ഏ.ഇ. അനഘ എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഡ്രൈവർ സുരേഷ് ബാബു. ഹരിത സേനാംഗങ്ങൾ, മൂന്ന് വാർഡിലെ 5 വീതം തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, പൊതുപ്രവർത്തകർ, എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. ശുചീകരിച്ച സ്ഥലത്ത് മുന്നറിയിപ്പ് ബോർഡകൾ, പാലത്തിൽ ചെടിച്ചട്ടികൾ എന്നിവ സ്ഥാപിച്ചു. ഇവ സുരക്ഷിതമായും വൃത്തിയായും സൂക്ഷിക്കുവാൻ കമ്മിറ്റി രൂപികരിക്കും. ഇവിടെ സി.സി. ക്യാമറയും സ്ഥാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട്പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ പറഞ്ഞു.
Around 2500 kg of garbage on the Kainatty flyover