വടകര: (vatakara.truevisionnews.com)ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫാമിലി വെഡ്ഡിംഗ് സെന്റർ ഫാമിലി പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 6 സംഘടിപ്പിച്ചു. വടകര എസ് ഐ മനോജ്കുമാർ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. മികച്ച ആറ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഗ്രാൻഡ് എഫ് സി വിജയ കിരീടം ചൂടി. ലെന്നിസ്റ്റർ എഫ് സി രണ്ടാം സ്ഥാനവും യങ്ങ് ഗൺസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിച്ചു.പരിപാടിയിൽ ഫാമിലി വെഡ്ഡിംഗ് സെന്റർ ജനറൽ മാനേജർ സൈബത് കെവി,അസിസ്റ്റന്റ് ജനറൽ മാനേജർ അഷ്റഫ് കെ വൈ, എച്ച് ആർ ഗോപിക,മാനേജർമാരായ റമീസ്,സഫാദ് ,അഫ്സൽ ടി,അഫ്സലുദ്ദീൻ എന്നിവർ പങ്കെടുത്തു.
Family Wedding Center football tournament against drug addiction in vatakara