വടകര: (vatakara.truevisionnews.com)ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സ് ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കോംപ്ലക്‌സിന്റെ ഉദ്ഘാടനം വൈകുന്നേരം തിങ്കളാഴ്ച നാല് മണിക്ക് ആരോഗ്യ വനിതാ ശിശു ക്ഷേമ മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2.67 കോടി രൂപ ചെലവഴിച്ചാണ് തിയേറ്റർ കോംപ്ലക്‌സ് നിർമിച്ചിരിക്കുന്നത്.
ഏറ്റവും ആധുനിക രീതിയിലുള്ള ഓപ്പറേഷൻ തിയേറ്റർ സംവിധാനമാണ് നിലവിൽ വരുന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു മോഡുലാർ ഓപ്പറേഷൻ തിയേറ്റർ, ഒരു ജനറൽ ഓപ്പറേഷൻ തിയേറ്റർ, ഒരു മൈനർ ഓപ്പറേഷൻ തിയേറ്റർ തുടങ്ങിവയും 25 കിടക്കകളുള്ള ഒരു വാർഡും സജ്ജമാക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. സരളനായർ, ആർഎംഒ ഡോ. കെ.കെ ഗ്രീഷ, ഡോ. വി.കെ ശ്യാം, ഡോ. ജിജേഷ്‌കുമാർ, സി.ഭാസ്കരൻ, എടയത്ത് ശ്രീധരൻ, സെക്രട്ടറി പ്രദീപ്പുമാർ, പിആർഒ നോമിസ് മാത്യു. കെ.പി കരുണൻ, വി.കെ പ്രേമൻ, മനോജ് ആവള എന്നിവർ പങ്കെടുത്തു.
Operation Theatre Complex to be inaugurated in Vadakara on Monday