വായിൽ കപ്പലോടും .....; ഓണത്തിന് ഒട്ടും കയ്പ്പില്ലാത്ത നാരങ്ങ അച്ചാർ ഈ രീതിയിൽ ഉണ്ടാക്കാം

വായിൽ കപ്പലോടും .....; ഓണത്തിന് ഒട്ടും കയ്പ്പില്ലാത്ത നാരങ്ങ അച്ചാർ ഈ രീതിയിൽ ഉണ്ടാക്കാം
Aug 26, 2025 04:04 PM | By Susmitha Surendran

(truevisionnews.com) നാരങ്ങ അച്ചാർ ഉണ്ടെങ്കിൽ പിന്നെ ചോറിന് ഒന്നും വേണ്ട . അത്രയ്ക്ക് ഇഷ്ടമാണ് മലയാളികൾക്ക് നാരങ്ങ അച്ചാർ. ഇനിയിപ്പോൾ ഓണം ദാ ഇങ്ങെത്തി . ഒരടിപൊളി നാരങ്ങ അച്ചാർ ഉണ്ടാക്കാം .

ചേരുവകൾ

നാരങ്ങ

നല്ലെണ്ണ

കടുക്

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക്

കറിവേപ്പില

മഞ്ഞൾപ്പൊടി

കായപ്പൊടി

ഉലുവ

കാശ്മീരി മുളകുപൊടി

മുളകുപൊടി

ഉപ്പ്

വെള്ളം

പഞ്ചസാര

വിനാഗിരി

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ പഴുത്ത നാരങ്ങ നന്നായി കഴുകിയെടുക്കാം. പിന്നീട് തിളച്ചു വരുന്ന വെള്ളത്തിലേക്ക് നാരങ്ങ ചേർത്ത് ഇടത്തരം തീയിൽ മൂന്ന് മുതൽ നാല് മിനിറ്റ് വരെ വേവിച്ചെടുക്കാം. ശേഷം നാരങ്ങ വെള്ളത്തിൽ നിന്ന് മാറ്റി നന്നായി തുടച്ച് ഈർപ്പം ഇല്ലാതെടുക്കാം. ചൂട് അൽപ്പം മാറിയ ശേഷം നാരങ്ങ ചെറിയ കഷ്ണങ്ങളായി മുറിക്കാം. അതിലേക്ക് ഉപ്പ് ചേർത്തിളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കാം.

അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാക്കാം. അതിലേക്ക് ഉലുവ ചേർത്ത് പൊട്ടിക്കാം. കടുക് ചേർത്ത് പൊട്ടിക്കാം. ഇടത്തരം തീയിൽ ഇഞ്ചി ചെറുതായി അരഞ്ഞത്, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തിളക്കി വഴറ്റാം.

വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ കുറഞ്ഞ തീയിൽ മഞ്ഞൾപ്പൊടി, കാശ്മീരിമുളകുപൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. ഉടൻ തന്നെ അടുപ്പണക്കാം. ഇതിലേക്ക് കായപ്പൊടി, പഞ്ചസാര, വിനാഗിരിയും ചേർത്തിളക്കാം. ശേഷം മാറ്റി വച്ചിരിക്കുന്ന നാരങ്ങ ഇതിലേക്ക് ചേർത്തിളക്കി യോജിപ്പിക്കാം.

This is how you can make a lemon pickle that is not bitter at all for Onam

Next TV

Related Stories
ഉണക്കമീനിന്   ഇത്ര രുചിയോ....? ഇന്നത്തെ ഉച്ചയൂണിന് ഇത് മതി, ഒരു വെറൈറ്റി ഉണക്കമീൻ തോരൻ ഞൊടിയിടയിൽ

Sep 15, 2025 11:36 AM

ഉണക്കമീനിന് ഇത്ര രുചിയോ....? ഇന്നത്തെ ഉച്ചയൂണിന് ഇത് മതി, ഒരു വെറൈറ്റി ഉണക്കമീൻ തോരൻ ഞൊടിയിടയിൽ

ഇന്നത്തെ ഉച്ചയൂണിന് ഇത് മതി, ഒരു വെറൈറ്റി ഉണക്കമീൻ തോരൻ...

Read More >>
ചായക്കടയിലെ അതെ രുചിയിൽ നല്ല മൊരിഞ്ഞ വട..... ഉഴുന്ന് ചേർക്കാതെ വട ഉണ്ടാക്കാം; റവ അല്ല, പകരം ഇതുമതി, തയ്യാറാക്കി നോക്കാം ....!

Sep 11, 2025 06:06 PM

ചായക്കടയിലെ അതെ രുചിയിൽ നല്ല മൊരിഞ്ഞ വട..... ഉഴുന്ന് ചേർക്കാതെ വട ഉണ്ടാക്കാം; റവ അല്ല, പകരം ഇതുമതി, തയ്യാറാക്കി നോക്കാം ....!

ഉഴുന്ന് ചേർക്കാതെ വട ഉണ്ടാക്കാം; റവ അല്ല, പകരം ഇതുമതി, തയ്യാറാക്കി നോക്കാം...

Read More >>
    അറിയാതെ പോയല്ലോ, എന്തൊക്കെ ഗുണങ്ങളാണ്; ദിവസവും കാരറ്റ് ജൂസ് കുടിക്കൂ...

Sep 10, 2025 05:40 PM

അറിയാതെ പോയല്ലോ, എന്തൊക്കെ ഗുണങ്ങളാണ്; ദിവസവും കാരറ്റ് ജൂസ് കുടിക്കൂ...

ക്യാരറ്റ് ജൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ...

Read More >>
Top Stories










//Truevisionall