വടകര: (vatakara.truevisionnews.com) വടകരയുടെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി 'വടകര ഡവലപ്പ്മെന്റ്റ് ഫോറം' രൂപീകരിച്ചു. വടകരയുടെ സമഗ്ര വികസന സാധ്യതകളെ കുറിച്ച് ചർച്ചകൾ സംഘടിപ്പിച്ച് പദ്ധതികൾ അധികാരികൾക്ക് സമർപ്പിക്കുക, ഗതാഗതകുരുക്ക് പരിഹരിക്കുക , വാഹനപാർക്കിംഗ് വിഷയങ്ങളിലെ പ്രതിസന്ധികൾക്ക് പരിഹാര നിർദ്ദേശങ്ങൾ അധികൃതർക്ക് സമർപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് വടകര ഡവലപ്പ്മെന്റ്റ് ഫോറത്തിന് രൂപം നൽകിയത്.
വടകര -വില്ല്യാപ്പള്ളി ചേലക്കാട് റോഡ് നവീകരണം അഞ്ചു വിളക്ക് ജംഗ്ഷൻ മുതൽ തന്നെ തുടങ്ങണമെന്ന് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നവീകരണ പ്രവൃത്തി വടകര നഗരത്തെ ഒഴിവാക്കി അക്ലോത്ത് നട പാലം മുതൽ ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. ഇ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. കെ. എൻ. വിനോദ്, എ.പി. ഹരിദാസൻ, വിനോദ് ചെറിയത്ത്, എം. പ്രകാശ്, വി. അസീസ്, എം.കെ. ഗോപാലൻ, ഇ.സി. കുഞ്ഞമ്മദ്, ടി.പി.അനിൽകുമാർ, എന്നിവർ സംസാരിച്ചു.




പ്രസിഡണ്ടായി അഡ്വ: ഇ. നാരായണൻ നായർ, വൈസ് പ്രസിഡണ്ടുമാരായി കെ.പി. ചന്ദ്രശേഖരൻ, എം. പ്രകാശ്, എ.പി. ഹരിദാസൻ, രാജൻ കായക്ക, കരിപ്പള്ളി രാജൻ, ജനറൽ സെക്രട്ടറിയായി കെ.എൻ.വിനോദ്, കോ-ഓർഡിനേറ്ററായി വിനോദ് ചെറിയത്ത്, സെക്രട്ടറിമാരായി ടി.കെ. രാമദാസ്,വി.പി. രമേശൻ, എൻ. പി. ഗോപി , പി.എ. ഖാദർ, രാജേഷ് വൈഭവ്, ഖജാൻജിയായി അജിത്ത് പാലയാട് എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
'Vadakara Development Forum' formed for development activities