കടമേരി: (vatakara.truevisionnews.com) റഹ്മാനിയ അറബിക് കോളേജിൽ അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കായി ഏക ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. 'ലുമിനേറ്റ്' എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പ് 14 വ്യത്യസ്തവും വിജ്ഞാനപ്രദമായ സെഷനുകളിലായി നടന്നു.പ്രശസ്ത ട്രെയിനർമാരായ ഡോ. ലത്തീഫ് മുട്ടാഞ്ചേരി, ഫെമിന ഷാജു, ഡോ. കെ.എം. അബ്ദുൾ ലത്തീഫ് നദ്‌വി തുടങ്ങിയവർ കമ്യൂണിക്കേഷൻ സ്‌കിൽ, ലീഡർഷിപ്പ് സിൽ, സംഘാടനം, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.
വിദ്യാർത്ഥികൾ സംഘടിപ്പിച്ച ക്യാമ്പ് അസംബ്ലി, ഇഷ്‌ക് കീ ജൽവ മജ്‌ലിസ്, ടീം മാനേജ്‌മെൻ്റ് തുടങ്ങിയ സെഷനുകൾ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. കോളേജ് പ്രിൻസിപ്പാൾ അബ്ദുൾ സമദ് മാസ്റ്റർ, വൈസ് പ്രിൻസിപ്പാൾ ഹനീഫ് റഹ്മാനി, ട്യൂട്ടർമാരായ സിദ്ദീഖ് റഹ്മാനി, റാശിക്ക് ദാരിമി, അസ്മ ടീച്ചർ, യൂസൈറ ടീച്ചർ, ജുവൈരിയ ടീച്ചർ സംബന്ധിച്ചു. ക്യാമ്പ് ലീഡർ മുൻഷിദ, കൺവീനർമാരായ അംന ഷെറിൻ, നാദിയ, ഫാത്തിമ ഷെറിൻ, നാജിയ ബീവി എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു.




One day cohabitation camp organized at Rahmania Arabic College