വടകര: (vatakara.truevisionnews.com) വടകരയിൽ സൈബര്‍ കേസിൽ മുപ്പത്തിയെട്ടുകാരൻ പിടിയിൽ. ഒഞ്ചിയം സ്വദേശിയായ യുവാവിൽ നിന്നും ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂർ മുടിക്കൽ സ്വദേശി ആഷിക് ആണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂൺ മാസമാണ് കേസിനാസ്‌പദമായ സംഭവം.
സോഷ്യൽ മീഡിയയിൽ കണ്ട ലോൺ ആപ്പ് വഴി ലോണെടുക്കാൻ ശ്രമിച്ച യുവാവിന്റെ 111000 രൂപ ഓൺലൈനിലിലൂടെ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിയെടുത്ത പണം പ്രതിയുടെ പേരിലുള്ള ഫെഡറൽ ബാങ്ക് പെരുമ്പാവൂർ ബ്രാഞ്ച് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫറായി വന്നതായും പ്രതി നേരിട്ട് ചെക്ക് മുഖേന പിൻവലിച്ചതായും കണ്ടെത്തി.




പ്രതിയെ ഏർണ്ണാകുളം പെരുമ്പാവൂരിൽ വെച്ചാണ് ചോമ്പാല പോലീസ് പിടികൂടിയത്. ചോമ്പാല പോലീസ് ഇൻസ്‌പക്ടർ സേതുനാഥ് എസ് ആറിൻ്റെ നിർദ്ദേശ പ്രകാരം സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സജിത്ത് പി ടി, വിജേഷ് പി വി, ഷമീർ വി കെ ടി എന്നിവർ പെരുമ്പാവൂർ എ എസ് പിയുടെ ക്രൈം സ്ക്വാഡിൻ്റെ സഹായത്താൽ പിടികൂടുകയായിരുന്നു.
38yearold man was arrested for defrauding a young man from Onchiyam of over one lakh rupees