വടകര: (vatakara.truevisionnews.com) മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, ഷോപ്പുകളിൽ ഇരിപ്പിടാവകാശ നിയമം കർശനമായി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ വടകര, കുന്നുമ്മൽ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വടകര ലേബർ ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി സജീഷ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
പവിത്രൻ കുറ്റ്യാടി അധ്യക്ഷനായി. സം സ്ഥാന കമ്മിറ്റി അംഗം പി ഹരിദാ സൻ, സിഐടിയു ഏരിയ സെക്ര ട്ടറി വി കെ വിനു, കെ ടി പ്രേമൻ എന്നിവർ സംസാരിച്ചു.
Rights struggle; Labor office holds march and dharna