വടകര: (vatakara.truevisionnews.com) സഹകരണ ബാങ്കിങ് മേഖലയിലെ മികച്ച പ്രവർത്തനത്തിന് തുടർച്ചയായ നാലാം വർഷവും വടകര റൂറൽ ബാങ്കിന് ദേശീയ പുരസ്കാരം. പ്രാഥമിക സഹകരണ ബാങ്കിങ് മേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ച് ബോംബെ ആസ്ഥാനമായുള്ള ബാങ്കിങ് ഫ്രോണ്ടിയേഴ്സ് നൽകുന്ന അവാർഡാണ് വടകര റൂറൽ ബാങ്കിന് തുടർച്ചയായി നാലാംവർഷവും ലഭിച്ചത്.
മികച്ച ഓഡിറ്റിങ് സംവിധാനത്തോടൊപ്പം ബാങ്കിൻ്റെ ബിസിനസ് നേട്ടങ്ങൾ, ജനകിയ അടിത്തറയിലുള്ള ഭരണ സംവിധാനം, ബാങ്കിങ്, നോൺ ബാങ്കിങ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം തുടങ്ങിയവ പരിഗണിച്ചാണ് പുരസ്കാരം.




സൗത്ത് ഗോവയിൽ നടന്ന ചടങ്ങിൽ വടകര റൂറൽ ബാങ്കിന് വേണ്ടി പ്രസിഡന്റ് സി ഭാസ്കരൻ, ഡയറക്ടർമാരായ സി കുമാരൻ, പ്രൊഫ് അബ്ദുൽ അസീസ്, സെക്രട്ടറി ടി വി ജിതേഷ്, ഇൻ് ണൽ ഓഡിറ്റർ വി ജിനീഷ്, സി സ്റ്റം അഡ്‌മിനിസ്ട്രേറ്റർ ദിപിൻ ലാൽ എന്നിവർ ഗോവ സഹക രണ മന്ത്രി സുഭാഷ് ശരോദ്കറി ൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ബാബു വി നായർ, മനോജ് അഗ ർവാൾ എന്നിവർ പങ്കെടുത്തു
Recognition of excellence; Vadakara Rural Bank wins Banking Frontier Award, achievement for the fourth consecutive year