വടകര :(vatakara.truevisionnews.com) വടകരയിൽ സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. വടകര അടക്കാത്തെരുവ് സ്വദേശി പുഷ്പവല്ലി ( 65) യാണ് മരിച്ചത്. ബസ്സിനടിയിപ്പെട്ട സ്ത്രീയെ യാത്രക്കാരും ബസ്ജീവനക്കാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പകൽ പതിനൊന്നോടെയാണ് അപകടം.




വടകര പുതിയ ബസ്സ്റ്റാൻഡിൽ നിന്നും റോഡ് മുറിച്ച് കടക്കവെ സ്വകാര്യബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ് ഇടിച്ച് റോഡിൽ വീണ വീട്ടമ്മ ബസിനടിയിലേക്ക് അകപ്പെട്ടുപോവുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പുഷ്പവല്ലിയെ വടകര ഗവൺമെൻറ് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും അല്പസമയം മുൻപ് മരണപ്പെടുകയായിരുന്നു. വടകരയിൽ നിന്നും പയ്യോളി വഴി പേരാമ്പ്രയ്ക്ക് സർവീസ് നടത്തുന്ന ഹരേറാം ബസ് ആണ് ഇവരെ ഇടിച്ചത്. സംഭവത്തിൽ വടകര പൊലീസ് കേസെടുത്തിട്ടുണ്ട് .
Housewife dies after being seriously injured after being hit by a private bus in Vadakara