വടകര: ( vatakara.truevisionnews.com ) ബി.ജെ.പി.യുടെ 'വോട്ട് കൊള്ള'യ്‌ക്കെതിരെ രാജ്യവ്യാപകമായി എസ്.ഡി.പി.ഐ. നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി, വടകര മുനിസിപ്പൽ പ്രസിഡന്റ് സമദ് മാക്കൂൽ നയിക്കുന്ന പദയാത്ര 2025 സെപ്റ്റംബർ 28 ഞായറാഴ്ച നടക്കും. വൈകിട്ട് മൂന്നുമണിക്ക് പുറങ്കരയിൽനിന്ന് ആരംഭിക്കുന്ന പദയാത്ര, കൊയിലാണ്ടി വളപ്പ്, വലിയവളപ്പ്, മുക്കോല ഭാഗം, കസ്റ്റംസ് റോഡ്, മുകച്ചേരി ഭാഗം എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 6:30-ന് കബറും പുറത്ത് സമാപിക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് കെ.വി.പി.ഷാജഹാന്‍, സവാദ് വടകര, മുസ്തഫ അറക്കിലാട്, റസീന വി കെ എന്നിവര്‍ പങ്കെടുത്തു
SDPI to organize campaign march in Vadakara on Sunday against vote rigging