വടകര: (vatakara.truevisionnews.com) ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ ദശവാർഷികാഘോഷ പരിപാടികളുടെ ഭാഗമായി നാഷണൽ സർവീസ് സ്‌കീം (എൻ എസ് എസ്) വടകര ക്ലസ്റ്ററിന്റെ സഹകരണത്തോടെ വടകര മേഖല തലത്തിൽ ഹയർ സെക്കണ്ടറി / വി എച്ച് എസ് സി വിദ്യാർത്ഥികൾക്കായി "അറിവരങ്ങ്" ഇന്റർ സ്കൂൾ ക്വിസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
ഒക്ടോബർ 18 ശനിയാഴ്ച വടകര ശ്രീനാരായണ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന പരിപാടിയിൽ വടകര, ചോമ്പാല, തോടന്നൂർ സബ് ജില്ലകളിലെ ഇരുപതോളം സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർഥികൾ പങ്കെടുത്തു. ഓഡിയോ വിഷ്വൽ ഫോർമാറ്റിൽ നടന്ന ഫൈനൽ മത്സരത്തിൽ പുത്തൂർ ഗവ. എച്ച് എസ് എസ് വിദ്യാർത്ഥികളായ ദേവതീർത്ഥ, അഭയ് ശങ്കർ എന്നിവരടങ്ങിയ ടീം വിജയികളായി.
വടകര ശ്രീ നാരായണ എച്ച് എസ് എസിലെ ആശിഷ് എസ് കുമാർ, അനിരുദ്ധ് എന്നിവർ രണ്ടാം സ്ഥാനവും ഗവ. സംസ്കൃതം എച്ച് എസ് എസ് വിദ്യാർത്ഥികളായ അഷിൻ കെ, ഗൗതം കൃഷ്ണ എന്നിവർ മൂന്നാം സ്ഥാനവും നേടി. വിദ്യാർത്ഥികളിൽ സിവിൽ സർവീസ് - മത്സര പരീക്ഷാ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്വിസ് മത്സരം പ്രൊഫഷണൽ ക്വിസ് മാസ്റ്റർമാരായ അനീഷ് മൂരാട്, സാജിദ് മൂരാട് എന്നിവർ ചേർന്ന് നിയന്ത്രിച്ചു.
കോഴിക്കോട് ആൽക്കെമി ഐ എ എസ് അക്കാദമി ഫാക്കൽറ്റി സുഹാസ് മോഹന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് ഓറിയന്റേഷൻ സെഷനുമുണ്ടായിരുന്നു. സംഘാടക സമിതി ചെയർമാൻ പി പി രാജന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി എൻ എസ് എസ് റീജിയണൽ കോഡിനേറ്റർ എസ് ശ്രീചിത് ഉദ്ഘാടനം ചെയ്തു. മടപ്പള്ളി ഗവ. കോളേജ് പ്രിൻസിപ്പൽ പി എം ഷിനു വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. എൻ എസ് എസ് ക്ലസ്റ്റർ കോഡിനേറ്റർ കെ ഷാജി, ഇൻവോൾവ് പ്രസിഡന്റ് ഡോ. സിഷ പാലേരി, സെക്രട്ടറി ദീപേഷ് ഡി ആർ എന്നിവർ സംസാരിച്ചു. ക്വിസ് കമ്മറ്റി കൺവീനർ മിഥുൻ ഹരിദാസ് ടി പി സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി ശ്രീജ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.
The Inter School Quiz Festival was organized by Arivarangu