വടകര:(vatakara.truevisionnews.com) വടക്കൻപാട്ടായ 'പൂമാതൈ പൊന്നമ്മ'യുടെ ഓഡിയോ പെൻഡ്രൈവ് പ്രകാശനം നാളെ വടകര ടൗൺ ഹാളിൽ നടക്കും. രംഗശ്രീ ക്രിയേഷൻസിനു വേണ്ടി ഒഞ്ചിയം പ്രഭാകരനും സംഘവുമാണ് ഈ വടക്കൻപാട്ട് ഒരുക്കിയിട്ടുള്ളത്. വൈകീട്ട് 4 മണിക്ക് നടക്കുന്ന പ്രകാശന ചടങ്ങ് കെ കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവിയും സംഗീതജ്ഞനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗായകൻ വി ടി മുരളിക്ക് നൽകി ഓഡിയോ പ്രകാശനം നിർവ്വഹിക്കും.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ, കേരള ഫോക്‌ലോർ അക്കാദമി പ്രോഗ്രാം ഓഫീസര്‍ പി വി ലവ്‌ലിൻ, യു എൽ സി സി എസ് ചെയർമാൻ പാലേരി രമേശൻ, ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ്, ടി പി ബിനീഷ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും. പ്രകാശനത്തിനു ശേഷം കലാമണ്ഡലം വീണയും സംഘവും അവതരിപ്പിക്കുന്ന നൃത്ത സംഗീത ശില്പവും വടക്കന്‍പാട്ടും അരങ്ങേറും
'Poomathai Ponnamma'; Audio release of the northern song tomorrow at Vadakara Town Hall