വടകര : ( vatakara.truevisionnews.com) ചോറോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ പിഎ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.




വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ യു.എൽ.സി.സി.എസിനുള്ള ഉപഹാരം നൽകി. യു എൽ സി എസ് എഞ്ചിനിയർമാരായ ടെൽമ, ശ്രീജിത്ത് എന്നിവർ ഏറ്റുവാങ്ങി. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്ത് ആരോഗ്യം - വിദ്യാഭ്യാസംസ്ഥിരം സമിതി ചെയർപെഴ്സൺ നിഷ. പി.പി, ജില്ലാ പഞ്ചായത്ത് അംഗം എൻ.എം. വിമല, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, വടകര ബ്ലോക്ക് ആരോഗ്യം _വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർപെഴ്സൺ സൗമ്യ കെ.പി., ചോറോട് ഗ്രാമ പഞ്ചായത്ത് വികസന കാര്യം സ്ഥിരം സമിതി ചെയർമാൻ കെ.മധുസൂദനൻ , ക്ഷേമ കാര്യസമിതി അധ്യക്ഷ ശ്യാമള പൂവ്വേരി, ആരോഗ്യം - വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ സി.നാരായണൻ മാസ്റ്റർ, ഗ്രാമപഞ്ചായത്തംഗം ജിഷ പനങ്ങാട്, LSGD സെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ് രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ ടി.പി. ബിനീഷ്, ആർ. സത്യൻ, കെ.എം. നാരായണൻ , സി.പി.ശ്രീധരൻ, ബാബു പറമ്പത്ത്, വി.പി. മനോജ്, കെ.കെ.ഹംസ ഹാജി, റഫീക്ക് അഴിയൂർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻകെ എം.വാസു. CDS ചെയർപെഴ്സൺ കെ. അനിത, പഞ്ചായത്ത് സെക്രട്ടറി സതീഷ് കുമാർ കെ.വി. നന്ദി പറഞ്ഞു.
Inauguration of the Chorode Grama Panchayat Office Building