വടകര:(vatakara.truevisionnews.com) ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച പോലീസുദ്യോഗസ്ഥരുടെ സ്മൃതി ദിനത്തിൽ കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി മലബാർ കാൻസർ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ക്യാമ്പിൽ 45 പോലീസുദ്യോഗസ്ഥർ രക്തം ദാനം ചെയ്തു.
റൂറൽ എസ്പി കെ.ഇ.ബൈജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്പി എ.പി.ചന്ദ്രൻ, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.പി.അഭിജിത്ത്, ഡോ. അഞ്ജു കുറുപ്പ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി.ശിവദാസൻ എന്നിവർ സംസാരിച്ചു. എം.ഷനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.സുഖിലേഷ് സ്വാഗതവും കെ.സി.സുഭാഷ് നന്ദിയും പറഞ്ഞു
'Police Remembrance Day'; Police Association organizes blood donation camp in collaboration with Malabar Cancer Center