മടപ്പള്ളി :(vatakara.truevisionnews.com) ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം ജനസഭ സംഘടിപ്പിച്ചു. കെ.കെ.രമ എം.എൽ.എ. ജനസഭ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി. ഗിരീഷ് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്തിനെ വികസനത്തിൽ മുന്നിലെത്തിച്ച പ്രസിഡന്റ് പി. ശ്രീജിത്തിനെയും നിലവിലെ വാർഡ് മെമ്പർ ശാരദാ വത്സനെയും കെ.കെ.രമ എം.എൽ.എ. ഉപഹാരം നൽകി ആദരിച്ചു.




പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, വൈസ് പ്രസിഡന്റ് റഹീസ നൗഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരദാ വത്സൻ, പഞ്ചായത്ത് അംഗങ്ങളായ ജവഹർ, രഞ്ജിത്ത്. എം.വി, ഷജിന കൊളക്കാട്, കെ.പി.സി.സി. സെക്രട്ടറി സുനിൽ മടപ്പള്ളി, ആർ.എം.പി.ഐ. ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.കെ.സിബി, ജനകീയ മുന്നണി നേതാക്കളായ വി.വി.മുഹമ്മദ്, പി.വി.അരവിന്ദാക്ഷൻ, അഷ്റഫ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ജനകീയ മുന്നണി വാർഡ് കൺവീനർ കെ.സി.പ്രവീഷ് സ്വാഗതം പറഞ്ഞു.
'Jana Sabha'; Janakiya Munnani's Jana Sabha inaugurated by MLA K.K.Rama