വടകര:(vatakara.truevisionnews.com) വടകര അടക്കാത്തെരു ജംഗ്ഷനിൽ 110 സബ് സ്റ്റേഷനിൽ നിന്നും വടകര പട്ടണത്തിലേക്കുള്ള മെയിൻ ലൈനിൽ തീപിടിച്ചു . ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. മെയിൻ ലൈനിൽ നിന്നും തീ പിടിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ വടകര ഫയർ ഫോഴ്സ് ഓഫിലേക്ക് വിവരമറിയിക്കുകയും പിന്നാലെ സ്റ്റേഷൻ ഓഫീസർ ചാർജ്ജ് കെ എം ഷമേജ് കുമാറിൻ്റെ നേതൃത്വത്തിൽ എത്തിയ വടകര ഫയർ സ്റ്റേഷനിലെ യൂണിറ്റിന്റെ സമയോചിത ഇടപെടലിൽ തീ അണയ്ക്കുകയും ചെയ്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ ദീപക്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ പി കെ ജൈസൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ഷിജേഷ്,സി കെ അർജ്ജുൻ, വി ലികേഷ് , ഹോം ഗാർഡ് ആർ രതീഷ് എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി. കെഎസ്ഇബി സബ് എഞ്ചിനീയർ റംസിലിൻ്റെ നേതൃത്വത്തിൽ കെഎസ്ഇബി ജീവനക്കാരും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.
Fire; Fire broke out on the main line at Atakatheru sub-station, fire force arrived and extinguished the fire