വടകര:(vatakara.truevisionnews.com) കോഴിക്കോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന സിബിഎസ്ഇ സഹോദയ വടകര റീജണൽ സ്കൂൾ കലോത്സവത്തിന് ചോറോട് റാണി പബ്ലിക് സ്കൂളിൽ തുടക്കമായി. ഇന്ന് രാവിലെ പ്രശസ്ത സാഹിത്യകാരൻ വി.ആർ. സുധീഷ് കലോത്സവം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 33 വിദ്യാലയങ്ങളിൽ നിന്നുള്ള ഏകദേശം 1500 വിദ്യാർഥികൾ 35-ഓളം ഇനങ്ങളിൽ മത്സരങ്ങളിൽ പങ്കെടുക്കുക. മൂന്ന് വേദികളിലായാണ് സ്റ്റേജ് മത്സരങ്ങൾ ഒരുക്കിയിട്ടുള്ളത്. ഈ കലോത്സവത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടുന്ന വിദ്യാർഥികൾക്ക് അടുത്ത മാസം കോട്ടയത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാൻ അർഹത ലഭിക്കും.
Kalavedi; CBSE Sahodaya Regional Kalatsavam to be held at Rani Public School, Chorode