അഴിയൂർ:(vatakara.truevisionnews.com) ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി ടൗണിൽ കാൽ നടക്കാർക്കായി നടപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ മുന്നണി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ മുന്നോടിയായി സമര പ്രഖ്യാപന കൺവെൻഷൻ നടന്നു.
ദേശീയപാത വികസനം യാഥാർഥ്യമാകുന്നതോടെ കുഞ്ഞിപ്പള്ളി ടൗണിൽ എത്തിപ്പെടാൻ വലിയ പ്രയാസമാണ് അനുഭവപ്പെടുക. ഇത് ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.




യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കെ. അൻവർ ഹാജി, ആയിഷ ഉമ്മർ, ടി.കെ. സിബി, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, വി.പി. പ്രകാശൻ, ടി.സി. രാമചന്ദ്രൻ, വി.കെ. അനിൽകുമാർ, കെ.പി. രവീന്ദ്രൻ, ശ്യാമള കൃഷ്ണാർപിതം, കെ.പി. വിജയൻ, കവിത അനിൽകുമാർ എന്നിവർ സംസാരിച്ചു.
'Walkway'; Popular Front to protest in Kunjippally town