വടകര: ( vatakara.truevisionnews.com) വില്യാപ്പള്ളിയിൽ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് പരിക്ക്.
വില്യാപ്പള്ളി കുളത്തൂരില്‍ ചാലില്‍ തന്‍സീമിനാണ് കാലിന് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റി മുന്നോട്ടേക്ക് നീങ്ങി മതില്‍ തകര്‍ത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു.
വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് , വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകരയില്‍നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി കാറിനുള്ളില്‍ കാല്‍ കുടുങ്ങിയ തന്‍സിമിനെ പുറത്തെടുത്ത് വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
Car overturns into ravine, accident, youth injured









































