വടകര: (https://vatakara.truevisionnews.com/) വടകര ടൗണിൽ വി.എം പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾ പാർക്ക് ചെയ്ത് സർവ്വിസ് നടത്തുന്നതിൽ പ്രതിഷേധിച്ച് വടകര ഓട്ടോ കൂട്ടായ്മ. വടകര അഞ്ചു വിളക്കിന് സമീപം സായാഹ്ന ധർണ നടത്തി വി എം വെരിഫികേഷൻ നടത്തിയിട്ടും വടകര ടൗണിൽ വി.എം പെർമിറ്റ് ഇല്ലാതെ -പാർക്ക് ചെയ്ത് സർവീസ് നടത്തുന്ന ഓട്ടോകാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും മിനിമം ചാർജ് നാപ്പത് രൂപയാക്കി വർധിപ്പിക്കണം എന്നതായിരുന്നു ധർണയിലെ പ്രധാന ആവിശ്യം.
വടകര അഞ്ചു വിളക്കിന് സമീപം വെച്ച് നടന്ന ധർണ ശ്രീപാൽ മാക്കൂൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉണ്ണി പഴങ്കാവ് സ്വാഗതം അർപ്പിച്ചു .-മിഥുൻ കൈനാട്ടി അദ്ധ്യക്ഷത പദവി അല്കരിച്ചു . പ്രദീപൻ കുട്ടോത്ത് നന്ദി പറഞ്ഞു സംസാരിച്ചു. മഹേഷ് കീഴൽ, ഷാജി കാവിൽ , നികേഷ് വൈക്കിലശ്ശേരി, ശ്യാമ്തോടന്നൂർ , സുനിൽകുമാർ ആശ്രമം , മനോജ് സി.സി, ഹരിദാസൻ മേപ്പയിൽ എന്നിവർ നേത്യത്വം നൽകി.
Evening dharna, auto workers, minimum wage,








































