Nov 22, 2025 09:37 PM

വടകര : ( vatakara.truevisionnews.com ) ജീവന് മാത്രമല്ല, ജീവിത മാർഗവും കടിച്ചു കീറി തെരുവ്നായ്ക്കൾ . മുക്കാളിയിൽ വീട്ടമ്മ വളർത്തുന്ന നാല്പതോളം കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു.

മീത്തലെ മുക്കാളിയിലെ അന്തരിച്ച വലിയപറമ്പത്ത് മുസ്തഫയുടെ ഭാര്യ നസ്ലിയ വളർത്തുന്ന കോഴികളെയാണ് തെരുവ് നായ്ക്കൾ കൂട്ടമായി വന്നു ആക്രമിച്ചു കൊന്നത്.


നാലെണ്ണം ബാക്കിയായെങ്കിലും ഗുരുതരമായ പരിക്ക് പറ്റിയിട്ടാണുള്ളത്. നായക്കൂട്ടം കാരണം ഇടവഴികളിൽ പോലും ആളുകൾക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല.

ഒരുപാട് തവണ പരാതിപ്പെട്ടിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയമാണ് പാവപ്പെട്ട വിധവയായ വീട്ടമ്മയുടെ വരുമാനമാർഗ്ഗം നഷ്ടപ്പെട്ടിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ടവർ ഇതിന് നഷ്ടപരിഹാരം ഉടനെ അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Stray dog ​​attack kills 40 chickens in Mukkali

Next TV

Top Stories










News Roundup