വടകര:( vatatakara.truevisionnews.com) ഒതയോത്ത് പരദേവതാ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച മുതൽ തിരിച്ചേല്പിച്ച് മോഷ്ടാവ്. പൂജ കഴിഞ്ഞ് കഴുകി വൃത്തിയാക്കാൻ എടുത്തുവച്ച ഗണപതിയുടെ പ്രഭാവലയവും വിളക്കുകളുമാണ് മോഷ്ടിച്ചിരുന്നത്.
മോഷണ വിവരം ബുധൻ രാവിലെയാണ് നട തുറക്കാനെത്തിയ തന്ത്രിയുടെ ശ്രദ്ധയിൽ പെട്ടത്. മോഷ്‌ടാവ് പ്രഭാവലയം എടോടിയിലെ പൂട്ടിക്കിടന്ന ഒരു കടയുടെ മുമ്പിൽ വച്ച് രക്ഷപ്പെടുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ടവരാണ് ടവർ പൊലീസിൽ വിവരമറിയിച്ച് സ്റ്റേഷനിൽ എത്തിച്ചത്.
ക്ഷേത്രം മേൽശാന്തിയും മാനേജരും നാട്ടുകാരും സ്‌റ്റേഷനിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവ ഏറ്റുവാങ്ങി. പുനരുദ്ധാരണ പ്രവൃത്തി നടക്കുന്ന ക്ഷേത്രത്തിൽ നിന്ന് ഗണപതി പ്രഭാവലയം മോഷണം പോയത് ജനങ്ങളിൽ ആശങ്ക പടർത്തിയിരുന്നു.
ക്ഷേത്രം കാവൽക്കാരനെയും സ്വാമിമാരെയും സിസിടിവിയേയും മറികടന്ന് നടത്തിയ മോഷണമാണിത്. ക്ഷേത്രത്തിൽ ഉറങ്ങിക്കിടന്നവരുടെ പോക്കറ്റിലെ പണവും മോഷണംപോയിട്ടുണ്ട്.
The stolen items from the temple were returned.
































