വടകര:( vatakara.truevisionnews.com) വടകര നഗരസഭയിൽ യുഡിഎഫ് അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ടി.വി.സുധീർ കുമാർ അഭിപ്രായപ്പെട്ടു.
താഴെ അങ്ങാടി കോൺഗ്രസ് ഓഫീസിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് പറഞ്ഞത്.
വടകരയിലെ വികലമായ വികസനത്തിൽ അടിമുടി മാറ്റം വേണമെന്നും വ്യക്തമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി കാര്യങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.പി.ഹാരിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നിസാബി, സഫീറ, ദിനേശൻ, രചിത, രമേശൻ എന്നീ യുഡിഫ് സ്ഥാനാർഥികളെ അനുമോദിച്ചു.
ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.പി.നജീബ്, മീത്തൽ നാസർ, കെ.പി.അബ്ബാസ്, ടി.കെ.രതീശൻ, പി. ശശി, നവാസ് മുകച്ചേരി, പെരിങ്ങാടി മുഹമ്മദ് ഹാജി, ടി.പി.രാജീവൻ, സി.സി.സുബൈർ എന്നിവർ പ്രസംഗിച്ചു.
T.V. Sudhir Kumar, Vadakara Municipality, UDF









































