വടകര:( vatakara.truevisionnews.com) നഗരസഭയിലെ ഇരുപത്തിയേഴാം വാർഡ് ആർ എം പി ഐ സ്ഥാനാർഥി എ.പി.ഷാജിത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദഘാടനം നിർവ്വഹിച്ചു. ജനതാ റോഡ് വള്ളിൽ മുക്കിൽ പ്രദേശത്തെ മുതിർന്ന കോൺഗ്രസ് നേതാവ് നാണു ആണ് ഉദഘാടനം നിർവഹിച്ചത്.
മുസ്ലിം ലീഗ് നേതാവ് എ.വി.സിദ്ദിഖ് അധ്യക്ഷനായ ചടങ്ങിൽ കെ.കെ.രമ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് വി.കെ.അസീസ്, വട്ടക്കണ്ടിയിൽ സോമനാഥൻ, സ്ഥാനാർഥികളായ എ.പി.ഷാജിത്ത്, എം.പി.ഗംഗാധരൻ, ശരണ്യ വാഴയിൽ, ഹരീന്ദ്രൻ കരിമ്പനപ്പാലം, പൂളക്കണ്ടിയിൽ ലത, എൻ.കെ.വിജയൻ എന്നിവർ സംസാരിച്ചു. ഇ.കെ.വത്സരാജ്, സുരേഷ് വള്ളിൽ എന്നിവർ നേതൃത്വം നൽകി.
Election Committee Office Inauguration








































