വടകര:( vatakara.truevisionnews.com) കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഷേയർ ഉടമകൾ വിളിച്ചു ചേർത്ത എക്സ്ട്ര ഓർഡിനറി ജനറൽ മീറ്റിങ്ങ് വടകര സബ് കോടതിയുടെ ഇൻജക്ഷൻ മൂലം നിർത്തിവെച്ച പശ്ചാത്തലത്തിൽ വിശദീകരണ യോഗം നടന്നു. മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു യോഗം ചേർന്നത്.
പി.എം കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംരക്ഷണ സമിതി പ്രവർത്തകരായ ചന്ദ്രൻ കരിപ്പാലി, ബാലറാം പുതുക്കുടി, എന്നിവർ വിശദീകരണം നടത്തി.
നിലവിലുള്ള ഭരണ സമിതിയിൽ നിന്നും ഷെയർ ഉടമകൾക്ക് യാതൊരുവിധ സഹായവും ലഭിക്കാത്തതിനാൽ സംരക്ഷണ സമിതിക്ക് രൂപം നൽകി വിവിധ തരത്തിലുള്ള പ്രതിഷേധ സമരം നടത്തിവരികയാണ് ഷെയർ ഉടമകൾ.
എം. കെ മൊയ്തു ,എം സി ബാലകൃഷ്ണൻ,ആർ.പി. കൃഷ്ണൻ, ഒ കെ രാജൻ എന്നിവർ സംസാരിച്ചു. എംഅശോകൻ സ്വാഗതവും വി സോമൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Explanatory meeting, Vadakara







































