വടകര:( vatakara.truevisionnews.com) വടകരയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പഴങ്കാവ് വലിയ കിഴക്കയിൽ സുധീന്ദ്രൻ വി. കെയാണ് മരിച്ചത്. ദേശീയ പാതയിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് അപകടം.
വടകരയിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കൃഷ്ണ ബസാണ് ഇടിച്ചത്. പഴങ്കാവ് ഫയർ സ്റ്റേഷൻ റോഡിൽ നിന്നും ബൈക്ക് യാത്രികൻ ദേശീയ പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു.
ബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായി പറയുന്നത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Biker dies after being hit by bus







































