കല്ലേരി: ( vatakara.truevisionnews.com)കല്ലേരി കുട്ടിച്ചാത്തൻക്ഷേത്ര ഭരണസമിതി 2024 - 25 വർഷത്തെ എസ് എസ് എൽ സിയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും, എൽ എസ് എസ്,യു എസ് എസ്,എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളെയും കാഷ് അവാർഡും മൊമെൻ്റോയും നൽകി അനുമോദിച്ചു.
ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് കെ.എം അശോകൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബൈർ അരിക്കുളം ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ 300ൽപരം കുട്ടികൾക്ക് കാഷ് അവാർഡ് നൽകി. സെക്രട്ടറി പുതിയെടുത്ത് ഭാമോദരൻ സ്വാഗതവും ഖജാൻജി കെ.ടി.കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Appreciation meeting, Kalleri, Kuttichathan Temple Administrative Committee
































