വടകര:( vatakara.truevisionnews.com) പുതിയാപ്പ് ശ്രീ ചോയ്യോത്ത് ഭഗവതി ക്ഷേത്രം തിറ മഹോത്സവം നവംബർ 26ന് ആരംഭിക്കും. 26,27,28 (വൃശ്ചികം 10,11,12) തീയതികളിൽ വിവിധ ചടങ്ങുകളോടെ ആഘോഷിക്കും.
26 ബുധനാഴ്ച രാവിലെ 5 മണിക്ക് ഗണപതി ഹോമം, തുടർന്ന് 6.45 ന് കൊടിയേറ്റം , 11.30 മുതൽ അന്നദാനം, വൈകുന്നേരം 6.15 ന് അരിച്ചാർത്തൽ, 7.30 ന് ഗുളികൻ വെള്ളാട്ടം,
27 വ്യാഴാഴ്ച രാവിലെ ചെണ്ടമേളം, ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മഞ്ഞൾ പൊടി വരവ്, ഇളനീർ വരവ്, 6 മണിക്ക് ദീപാരാധന, 6.5ന് ഗുളികൻ വെള്ളാട്ടം ,കുട്ടിച്ചാത്തൻ വെള്ളാട്ടം, രാത്രി 8.30 ന് പൂക്കലശം വരവ് 11 മണിക്ക് ഗുരുതി, ഭഗവതി വെള്ളാട്ടം, കാരണവർ വെള്ളാട്ടം,
28 വെള്ളിയാഴ്ച രാവിലെ 4 മണിക്ക് ഗുളികൻ തിറയാട്ടം, കുട്ടിച്ചാത്തൻ തിറയാട്ടം, കാരണവർ തിറയാട്ടം, വസൂരി മാല തിറയാട്ടം, ഉച്ചയ്ക്ക് ഇളനീർ അഭിഷേകം, മഞ്ഞൾ പൊടി അഭിഷേകം, ശേഷം നടയടക്കൽ എന്നിങ്ങനെയാണ് പരിപാടികൾ.
Thira Maholsavam, Choyyoth Bhagavathy Temple, Puthiyappu










































