മണിയൂർ: ( vatakara.truevisionnews.com)കാരുണ്യം പെയിൻ ആൻറ് പാലിയേറ്റിവിൻ്റെ ആഭിമുഖ്യത്തിൽ 2026 വർഷത്തേക്കുള്ള വാർഷിക കലണ്ടർ പ്രകാശനവും സ്ഥാനാർത്ഥി സംഗമവും നടത്തി. കാരുണ്യം ഹാളിൽ നടന്ന ചടങ്ങ് ഡോക്ടർ സികെ. വിനോദ് ഉൽഘാടനം ചെയ്തു.
എം പി. അബ്ദുൾ റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി എം . വിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ആദ്യ കലണ്ടർ വിസി കുഞ്ഞമ്മദ് ഹാജി ഏറ്റുവാങ്ങി. സ്ഥാനാർത്ഥികളായ സിവി. നഫിസ, ബിന്ദു കുഴിക്കണ്ടി, ബാബുരാജ്. കെപി, വിഷ്ണു മുതുവിട്ടിൽ, പ്രിയ രൻ ജൻ . വി കെ അനിഷ്കമാർ. എം പി, ഭാസ്കരൻ .എം പി, ദിൻ ഷ . കെ, എന്നിവർ പങ്കെടുത്തു.
Dr. ആദിത്യ, സജിവൻ. ടി സി, സുനിൽ മുതുവന, നാസർ.കെ എ, ഹമിദ്.പി പി, ജയശ്രീ എം ,,എസ് എസ്. അബ്ദുള്ള, അഫ്സൽ കുന്നത്ത് കര, എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
Calendar release and candidate meeting







































