വടകര: ( vatakara.truevisionnews.com)മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ എൻ എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾക്കായി അടിസ്ഥാന ജീവൻ രക്ഷ പരിശീലനം സംഘടിപ്പിച്ചു. കോളേജ് പൂർവ്വ വിദ്യാർഥി സംഘടനയായ ഗ്ലോബൽ അസോസിയേഷൻ ഓഫ് മടപ്പള്ളി കോളേജ് അലൂമിനി (ഗാമ), എയ്ഞ്ചൽസിന്റെ സഹകരണത്തോടെയാണ് ഈ പരിപാടി നടത്തിയത്.
ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ പി.എം.ഷിനു ഉദ്ഘാടനം ചെയ്തു. ഗാമ ജനറൽ സെക്രട്ടറി സുരേഷ് പുത്തലത്ത് ആധ്യക്ഷത വഹിച്ചു. എയ്ഞ്ചൽസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.പി.രാജൻ മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ പി.കെ.ബാബു, ഡോ. നിത്യജ.ബി, ഗാമ പ്രസിഡന്റ് ഹാരിസ് കുന്നത്ത്, എൻഎസ്എസ് സെക്രട്ടറി വി.അദീന, പ്രൊ. സി.വനജ എന്നിവർ പ്രസംഗിച്ചു. എമർജൻസി മെഡിക്കൽ കെയർ പരിശീലകരായ പി.പി.സത്യനാരായണൻ, ഷൈജു കുനിയിൽ, ഷാജി പടത്തല എന്നിവർ നേതൃത്വം നൽകി.
Basic Life Saving Training, Global Association of Madappally College Alumni







































