വടകര:( vatakara.truevisionnews.com)ആന്റിബയോട്ടിക്കുകൾ കൃത്യമായ അളവിലും സമയത്തും മാത്രം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം പോതുജനങ്ങളിലേക്ക് എത്തിക്കാൻ വടകര ആയുർവേദ ആശുപത്രിയിൽ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും നടത്തി. ആന്റിബയോട്ടിക് ലിറ്ററേറ്റ് കേരളയുടെ പ്രചരണത്തിന്റ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുന്നതും മരുന്നുകൾ വാങ്ങുമ്പോൾ ഡോക്ടറുടെ കുറിപ്പടി മാത്രം ഉപയോഗിക്കേണ്ടത് സംബന്ധിച്ചും ഡോക്ടർമാർ വിശദീകരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. സിനീഷ്, ഡോ. കെ.നിവ്യ കുമാർ എന്നിവർ ക്ലാസെടുത്തു. പ്രതിജ്ഞയിൽ നിരവധി പേർ പങ്കെടുത്തു.
Awareness class and pledge, Vadakara


































.jpeg)




