ആയഞ്ചേരി: ( vatatakara.truevisionnews.com)ആയഞ്ചേരി ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു. അടുത്ത മാസം 16 മുതൽ 30വരെ നടക്കുന്ന ഫെസ്റ്റിന്റെ ലോഗോ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് ഏരത്ത് ഇക്ബാൽ ആണ് നിർവഹിച്ചത്.
ഫെസ്റ്റ് ധനസമാഹാരണത്തിന്റെ ഭാഗമായി ഫണ്ട് ഉദ്ഘാടനം നടത്തി. യൂനിറ്റ് പ്രസിഡന്റെറ് മൻസൂർ ഇടവലത്ത് ആണ് അധ്യക്ഷത വഹിച്ചത്. മണ്ഡലം പ്രസിഡന്റ് എം.കെ. സത്യൻ, സെക്രട്ടറി ചന്ദ്രൻ, ജി. കുഞ്ഞിക്കണ്ണൻ,അനന്തൻ കമ്പനി ട്രെഡേഴ്‌സ്, ബൈജു ചെട്ടിയാൻകണ്ടി , സി.എം. രവീന്ദ്രൻ, ലത്തീഫ് മനത്താനത്ത്, റിയാസ് ഗ്ലോബൽ, സലാം സിൽകി മാൾ തുടങ്ങിയവർ സംസാരിച്ചു.
Logo release, Ayanjari, Trade Fest




























.jpeg)




