ആയഞ്ചേരി:( vatatakara.truevisionnews.com)തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്ന 100 തൊഴിൽ ദിനങ്ങൾ അനുവദിക്കാതെ തൊഴിൽ നിഷേധിച്ച് ഫണ്ട് ലാപ്സാക്കിയ ആയഞ്ചേരി പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ പ്രചരണത്തിനിറങ്ങാൻ 11 -ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളി കൺവെൻഷൻ തൊഴിലാളികളോട് ആവശ്യപ്പെട്ടു.
തോടന്നുർ ബ്ലോക്കിൽ തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്നതിൽ ഏറ്റവും പിറകിലാണ് ആയഞ്ചേരി. തൊഴിലുറപ്പ് വിഭാഗത്തിൽ സ്വന്തക്കാരായി നിയമിച്ച ഉദ്യോഗസ്ഥന്മാരുടെ കഴിവ് കേടാണ് പഞ്ചായത്തിന് ഈ ദുസ്ഥിതി ഉണ്ടാക്കിയത്. ഈ തിരഞ്ഞെടുപ്പിൽ തൊഴിൽ ഇല്ലാതാക്കിയവരോടുള്ള പ്രതിഷേധം ഉയർന്ന് വരണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
അനിഷ കെ അധ്യക്ഷം വഹിച്ച ചടങ്ങ് കെ.വി. ജയരാജൻ ഉൽഘാടനം ചെയ്തു. ലീബ, മാലതി വി, ശോഭ സി.കെ, വി.പി. കുമാരൻ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, കണ്ടോത്ത് കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Against those who lost their jobs, Propaganda




































