വില്ല്യാപ്പള്ളി:( vatatakara.truevisionnews.com) വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് 12ാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി സിനി ചാലിൻ്റെ വിജയത്തിനായ് തിരഞെടുപ്പ് കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്തു. കീഴൽ ശിവ ക്ഷേത്രം ബസ്സ് സ്റ്റോപ്പിന് സമീപം നടന്ന ചടങ്ങ് കുറ്റ്യാടിയുടെ മുൻ MLA പാറക്കൽ അബ്ദുള്ള സാഹിബ് ഉദ്ഘാടനം ചെയ്തു.
കെ ഷാനിഷ് കുമാർ അദ്യക്ഷത വഹിച്ചു. ചടങ്ങിൽ അച്ച്യുതൻ പുതിയെടുത്ത് മുഖ്യപ്രഭാഷണം നടത്തി കാവിൽ രാധാകൃഷ്ണൻ, പി.കെ സജിത്ത്, റഫീഖ്, എം.കെ, എൻ .ബി പ്രകാശൻ മാസ്റ്റർ അഡ്വ. ഇല്യാസ് ശാലിനി KMതുടങ്ങിയവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് മണിയൂർ ഡിവിഷൻ സ്ഥാനാർത്ഥി സാജിത് നടുവണ്ണൂർ 'ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ ബുഷറ ഇബ്രാഹിം, സി.പി ബിജു പ്രസാദ്, 13ാം വാർഡ്‌സ്ഥാനാർത്ഥി
അശ്റഫ് കോറോത്ത് എന്നിവർക്ക് സ്വീകരണം നൽകി ഷിജിൻ കെ എം നന്ദി രേഖപ്പെടുത്തി.
UDF Election Committee office inaugurated, Villiyapally




































.jpeg)




