വടകര :(https://vatakara.truevisionnews.com/) രാജ്യത്തിനും, ലോകത്തിനും മാതൃകയാകുമാറ്, കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി കേരള സംസ്ഥാനം അതിദരിദ്രരില്ലാത്ത സംസ്ഥാനമായ് പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിന് എവിടെയെങ്കിലും അതിദരിദ്രെ രുണ്ടോ എന്ന്തേടിപ്പോയ് അവരെ ഓർമ്മിക്കാൻ അവസരം ലഭിച്ചതെന്ന് എൻ വൈ സി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ അബ്ദുള്ള യു ഡി എഫിനെ പരിഹസിച്ചു.
പിണറായ് സർക്കാറിൻ്റെ ഒമ്പതര വർഷത്തെ ഭരണനേട്ടങ്ങൾ വിലയിരുത്തി കേരള ജനത ഈ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഐതിഹാസിക വിജയം സമ്മാനിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് തിരഞ്ഞെടുപ്പ് റാലി ആയഞ്ചേരി നാളോം കാട്ടിൽ മുക്കിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എൻ വൈ സി നേതാവ്.
ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. എൻ വൈ സി പാലക്കാട് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ബാദുഷ പി.സി, വി.ടി.ബാലൻ മാസ്റ്റർ, കെ.വി. ജയരാജൻ, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, അനിൽ ആയഞ്ചേരി,11-ാം വാർഡ് സ്ഥാനാർത്ഥി വി.പി. കുമാരൻ,ബ്ലോക്ക് സ്ഥാനാർത്ഥി എൻ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
UDF seeks out the poorest of the poor: PA Abdullah








































