വടകര: [vatakara.truevisionnews.com] ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് കഴിഞ്ഞദിവസം വിരമിച്ച വടകര ടൗൺ പോസ്റ്റുമാൻ രാജീവിനെ വടകര മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു. 42 വർഷത്തെ സേവനത്തിനു ശേഷമാണ് രാജീവൻ സർവീസിൽ നിന്ന് വിരമിച്ചത്.
ഏവരുടെയും ഹൃദയത്തിലിടം നേടിയ അദ്ദേഹത്തെ മർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റും മുനിസിപ്പൽ കൗൺസിലറുമായ വി.കെ.മുഹമ്മദലി പൊന്നാട അണിയിച്ചു. വർക്കിംഗ് പ്രസിഡന്റ് രഞ്ജിത്ത് കല്ലാട്ട് മൊമെന്റോ കൈമാറി.
ട്രഷറർ രതീശൻ.പി.കെ അസോസിയേഷന് വേണ്ടി ഉപഹാരം കൈമാറി. ചടങ്ങ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.അബ്ദുൾസലാം ഉദ്ഘാടനം ചെയ്തു. ന്യൂ ഇയർ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി മജീഷ്.എം.പി, അമൽ അശോക്, സുരേന്ദ്രൻ.ഒ.കെ. അജിത്. കെ.കെ. സുധീർ കുമാർ എന്നിവർ സംസാരിച്ചു.
Postman Rajeev honored by Merchants Association

































