വടകര: [vatakara.truevisionnews.com] ഗവ. ജില്ലാ ആശുപത്രി അത്യാഹിതവിഭാഗത്തിന് പുറകില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.
തീ കണ്ട് പരിസരത്തുള്ളവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന വടകര നിലയത്തില്‍നിന്ന് സീനിയര്‍ ഫയര്‍ ഓഫീസര്‍ ഒ.അനീഷിന്റെ നേതൃത്വത്തില്‍ രണ്ടുയൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
റെസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ. ജയ്സല്‍, കെ.പി. ബിജു, വി.കെ. ബിനീഷ്, ടി.വി. അഖില്‍, പി. ആഗീഷ്, കെ.എം. വിജീഷ്, എന്‍. സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Fire breaks out in Vadakara District Hospital premises







































