വടകര : 'നാം ഒന്നാണ്. അത് കുട്ടികള്‍ പറയുമ്പോള്‍ അതിന് പ്രാധാന്യം ഏറെയാണ്. നാടിന്റെ ഭാവിയാണ് നിങ്ങള്‍. നാടിന്റെ പ്രതീക്ഷയാണ് നിങ്ങള്‍ ' മന്ത്രി മുഹമ്മദ് റിയാസ് കുട്ടികള്‍ നീട്ടിയ പുസ്തകത്തില്‍ ഇങ്ങനെ എഴുതി.


വേനല്‍ തുമ്പി കലാജാഥയുടെ ജില്ലാ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി തുമ്പിയായ് സ്‌നേഹ സൗഹൃദങ്ങളില്‍ പറന്നു. 'ചുറ്റുമുള്ള മനുഷ്യരെ മനഷ്യരായി കാണാന്‍ പഠിക്കുക എന്നതാണ് ഏറ്റവും വലിയ പഠനം.' മന്ത്രിയുടെ വാക്ക് കള്‍ക്ക് നിറഞ്ഞ കൈയ്യടി. നിങ്ങളെ പോലെ കളിച്ചുല്ലസിച്ചു വളരാന്‍ കഴിയാത്തവരെക്കുറിച്ചും നാം ആലോചിക്കണം.
മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കണം. ചുറ്റുമുള്ള കാര്യങ്ങള്‍ കരുതലോടെ പഠിക്കാന്‍ കഴിയണം. നമ്മളെ വേര്‍തിരിച്ചും ഭിന്നിപ്പിച്ചു സ്പര്‍ധ വളര്‍ത്തുന്നവരെയും നാം തിരിച്ചറിയണം. ഒരു കുടുംബമായി പഠിച്ചുല്ലസിച്ചു പറന്നുയരാന്‍ നിങ്ങള്‍ക്ക് കഴിയണം. വേനല്‍ തുമ്പികള്‍ നാടിന് മാതൃകയാവട്ടെ ' മന്ത്രി പറഞ്ഞു.
നിര്‍ത്തി. സെല്‍ഫിയെടുത്തും, കടലാസില്‍ അനുമോദനവാക്ക് കള്‍ എഴുതിക്കാനും തുമ്പികള്‍ മന്ത്രിയെ പൊതിഞ്ഞു. ബാലസംഘം ജില്ലാ പ്രസിഡണ്ട് അജ്ജുശ്രീധര്‍ അധ്യക്ഷയായി.
Minister Mohammad Riyaz interaction with students