വടകര: (vatakaranews.in) പുരുഷൻമാർ വാഴുന്ന ചരിത്രം എന്തായാലും ഇപ്പോൾ വഴി മാറില്ല. ഐപിഎസ് ഓഫീസർ ഡി ശില്പ വടകരയ്ക്ക് വരില്ല. സർക്കാർ ഉത്തരവ് തിരുത്തി കോഴിക്കോട് റൂറൽ എസ്പിയായി അരവിന്ദ് സുകുമാറിനെ നിയമിച്ചു.
ടെലികോം എസ്.പിയുടെ ചുമതലയിൽ നിന്നാണ് അരവിന്ദ് സുകുമാർ കോഴിക്കോട് റൂറൽ പൊലീസ് മേധാവിയായി എത്തുന്നത്. കഴിഞ്ഞ ദിവസം ഡി. ശില്പ ഐ പി എസിനെ കോഴിക്കോട് റൂറൽ പൊലീസ് മേധാവിയായി നിശ്ചയിച്ച് ഉത്തരവ് ഇറങ്ങിയെങ്കിലും ഇവർ ചുമതലയേറ്റില്ല.
ശില്പയെ പൊലീസ് എ.ഐ.ജി (പോളിസി ) എന്ന പുതിയ ചുമതലയാണ് ഏൽപ്പിച്ചത്. 2016 ഐ പി എസ് ബാച്ചിയിൽപ്പെട്ട അരവിന്ദ് സുകുമാർ നിലവിൽ കേരള ടെലി കമ്മ്യൂണിക്കേഷൻ എസ് പി ആണ്.
#History #change #silpa #Kozhikode #RuralSP #ArvindSukumarIPS