പയ്യോളി : ഇരിങ്ങല് മൂരാട് റെയില്വെ ഗേറ്റിന് സമീപം പാളത്തിനടുത്ത് തീ പടര്ന്നത് ഭീതി പരത്തി. ദേശീയ പാതയില് മൂരാട് നിന്ന് കോട്ടക്കല് ഭാഗത്തേക്ക് പോകുന്ന റോഡില് റെയില്വെ പാളത്തിന് സമീപത്തെ കുറ്റിക്കാടിനാണ് തീ പിടിച്ചത്.
ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. റെയില്വേ പുറമ്പോക്ക് ഭൂമി യിലേക്ക് ആരോ അലക്ഷ്യമായി എറിഞ്ഞ സിഗരറ്റ് കുറ്റിയില്നി ന്നാണ് തീ പടര്ന്നതെന്ന് സമീപ വാസികള് പറഞ്ഞു.
Also read:
വരയന്റെ വളപ്പിൽ മാണിക്കം അന്തരിച്ചു




വടകര അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര് കെ ടി രാജീവിന്റെ നേതൃത്വത്തി ലുള്ള ഫയര്ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു.
Near Murad Railway Gate The spread of the fire spread panic