#EntrepreneurshipWorkshop | സംരഭകരെ ഇതിലേ; ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ വെള്ളിയാഴ്ച സംരഭകത്വ ശില്പശാല

#EntrepreneurshipWorkshop | സംരഭകരെ ഇതിലേ; ഒഞ്ചിയം ഗ്രാമ പഞ്ചായത്തിൽ വെള്ളിയാഴ്ച സംരഭകത്വ ശില്പശാല
Oct 23, 2024 05:46 PM | By Jain Rosviya

ഒഞ്ചിയം: (vatakara.truevisionnews.com)വ്യവസായ വാണിജ്യ വകുപ്പിന്റെയും ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംരഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച്‌ച രാവിലെ 10.30 ന് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഹാളിലാണ് ശില്പശാല നടക്കുക.

സംരംഭകത്തിന്റെ പ്രാധാന്യം സ്വയം തൊഴിൽ, സംരംഭക വായ്‌പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ, ആനുകൂല്യങ്ങൾ, സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് എടുക്കുന്നതിൻ്റെ നടപടി ക്രമങ്ങൾ, വീടുകളിൽ നിന്നും ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നവർക്ക് ആവശ്യമുള്ള ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റേതുൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കും.

പഞ്ചായത്തിൽ പുതുതായി സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആഗ്രഹം ഉള്ളവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താല്പര്യമുള്ളവർക്കും ശില്പശാലയിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9495254075

#Entrepreneurship #Workshop #Friday #Onchiyam #Grama #Panchayath

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
Top Stories

News Roundup