വടകര: (vatakara.truevisionnews.com) വടകര അക്ളോത്ത് നട ശ്മശാന റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.
ചോറോട് സ്വദേശി ചന്ദ്രനാണ് (62) മരിച്ചത്.
Also read:
പുത്തൻപുരയിൽ അബ്ദുളള അന്തരിച്ചു




രാവിലെ പാല് വാങ്ങാൻ പോയ സ്ത്രീയാണ് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്ത് നിന്നും മൊബൈൽ ഫോണും കത്തും കണ്ടെടുത്തു.
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.
#charred #body #found #Vadakara #deceased #native #Chorodu