വടകര: (kuttiadi.truevisionnews.com) പുരാതനമായ പാലയാട് തെരു ശ്രീ മഹാഗണപതി - ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്നലെ സമാപനമായി. ഭക്തിസാന്ദ്രമായ അന്തരിക്ഷത്തിൽ ഭഗവതിയുടെ ചോമപ്പൻമാർ ഗുരുതിയോടെയും പാടിത്തേരേറ്റത്തിൻ്റെയും അകമ്പടിയോടെയൊണ് കാവിറങ്ങിയത്.പാരമ്പര്യ ചടങ്ങായ കാവിറക്കത്തിന് നൂറ് കണക്കിന് ഭക്തജനങ്ങൾ സാക്ഷിയായി.


ദേവി സന്നിധിയിൽ വെറ്റില വെപ്പ് എന്നീ ചടങ്ങുകൾക്ക് പുറമേ താലപ്പൊലി , തെരുവിലെ മാതൃസമിതി വക തിരുവാതിര, നൃത്തനൃത്ത്യങ്ങൾ, ഗാനമേള, ക്ഷേത്രഭജന സമിതി വക ലളിത സഹസ്രനാമ പാരായണം, തിരുവനന്തപുരം സംഘചേതനയുടെ നാടകം "സേതുലക്ഷമി " എന്നിവയും അരങ്ങേറി.
#curtain #fell #PalayadTeruSriMahaganapatiBhagavathy #Temple #festival #flagged