Sep 5, 2025 10:11 AM

ആയഞ്ചേരി: (vatakara.truevisionnews.com)ഓണം സമൃദ്ധമായി ആഘോഷിക്കുന്നതിന് അതിദരിദ്രർക്ക് കൈത്താങ്ങായിരിക്കുകയാണ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ പാവപ്പെട്ട 80 കുടുംബങ്ങൾക്ക് പല വ്യഞ്ജനങ്ങളും മറ്റും അടങ്ങുന്ന ഓണക്കിറ്റിൻ്റെ വിതരണോദ്ഘാടനം പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് നിർവഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. ലതിക അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് മെംബർമാരായ കാട്ടിൽ മൊയ്തു മാസ്റ്റർ, കെ.കെ. സരള , ടി.കെ. ഹാരിസ്, പി. രവീന്ദ്രൻ, പ്രവിത അണിയോത്ത്, എം.വി. ഷൈബ, വി.ഇ.ഒ. വി. ടി. ശൈലേഷ് കുമാർ, അസി.സെക്രട്ടറി രജുമ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


Onanm kits distributed to 80 families in Ayancheri Panchayath

Next TV

Top Stories










News Roundup






//Truevisionall