ആയഞ്ചേരി: (vatakara.truevisionnews.com)ആയഞ്ചേരി നമ്പർ വൺ എൽ.പി. സ്‌കൂളിൽ പ്രവർത്തിച്ചുവരുന്ന അംഗൻവാടി കെട്ടിടത്തിൽ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയായില്ലന്ന് പരാതി . വയറിങ്ങിലെ തകരാറാണ് വൈദ്യുതി നിലയ്ക്കാൻ കാരണമായതെങ്കിലും, അത് പരിഹരിച്ച് വയറിംഗ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ഫയലിൽ ഒതുങ്ങുന്നതായി പരാതി.
പന്തപ്പൊയിൽ വാർഡിലെ അംഗൻവാടിയാണ് മാസങ്ങളായി ഇരുട്ടിലായിട്ടും അധികൃതരുടെ ശ്രദ്ധ ലഭിക്കാതെ പോകുന്നത്. കുട്ടികൾ ഇരുട്ടിലിരുന്ന് ബുദ്ധിമുട്ടേണ്ടി വന്നിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നാണ് പ്രധാന ആക്ഷേപം.




ഇത് കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.അധികൃതരുടെ നിസംഗതയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ബാലാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ്.വൈദ്യുതി പുനഃസ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യൂത്ത്ഫ്രണ്ട് (ജേക്കബ്) ജില്ലാ പ്രസിഡന്റ് ഷഫീക്ക് തറോപ്പൊയിൽ ആവശ്യപ്പെട്ടു.
Children in the dark; Complaint about lack of electricity at Anganwadi in Ayanjeri





































