ആയഞ്ചേരി : (vatakara.truevisionnews.com) സംസ്ഥാന സ്കൂൾ കായിക മേളയിൽ ടേബിൾ ടെന്നിസ്, സബ്ജൂനിയർ കബഡി ഇനങ്ങളിൽ വെങ്കല മെഡൽ നേടിയ ആയഞ്ചേരി റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളായ ഫാദിൽ മുഹമ്മദ്, മുഹമ്മദ് നുഫൈസ് എന്നിവരെ അനുമോദിച്ചു.
പ്രിൻസിപ്പാൾ കെ.പി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് നാസർ ടി. കെ അധ്യക്ഷനായി. എച്ച് എം ഇൻചാർജ് പി അബ്ദുസമദ്,ഷഫ്നാസ്,അശ്റഫ്, ഷഫീഖ് തറോപൊയിൽ, ഇല്യാസ് കെ , പി കെ അസീസ് ,സൻഷിത ഫാത്തിമ സംബന്ധിച്ചു.




'Victory'; State School Sports Festival winners felicitated













































