വടകര : (vatakara.truevisionnews.com) വടകര കോളജ് ഓഫ് എഞ്ചിനീയറിങ് വടകരയിലെ വിദ്യാർത്ഥികൾക്കായി പുതിയൊരു പ്ലേ ഗ്രൗണ്ട് കൂടി തയ്യാറായി. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ യുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 28 ലക്ഷം രൂപയിൽ നടത്തിയ ആദ്യ ഘട്ട പ്രൊജക്റ്റ് ആണ് എംഎൽഎ ഉദ്ഘടാനം ചെയ്ത് വിദ്യാർത്ഥികൾക്ക് തുറന്ന് കൊടുത്തത്. മണിയൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ടി.കെ അഷ്‌റഫ് അദ്ധ്യക്ഷനായി.
കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ് പൊട്ടക്കുളത്തു സ്വാഗതവും സ്റ്റാഫ് അഡ്വൈസർ നിതിൻ. ടി നന്ദിയും പറഞ്ഞു . തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു . ബ്ലോക്ക് പഞ്ചായത്തു മെമ്പർ എം ശ്രീലത, ഗ്രാമ പഞ്ചായത്തു മെമ്പർ ശശിധരൻ മാസ്റ്റർ , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.കെ ശശിധരൻ, യൂനിയൻ ഭാരവാഹി ലക്ഷ്മി എന്നിവർ സംസാരിച്ചു .
'New Ground'; Vadakara College of Engineering students get a spacious ground













































